അക്ഷരങ്ങളെ പ്രണയിച്ചു , മരണത്തെയും മരുന്നുകളെയും മനുഷ്യനെയും പറ്റി പഠിച്ചു, മറവിയിലാണ്ടു പോകും മുന്നേ മനസ്സിൽ തോന്നിയതൊക്കെയും മഷി പുരട്ടി വരച്ചിട്ട മായാലോകം
Quote for the day...
Get link
Facebook
X
Pinterest
Email
Other Apps
Your living is determined not so much by what life brings to you as by the attitude you bring to life; not so much by what happens to you as by the way your mind looks at what happens. -Khalil Gibran
നിന്റെ ആത്മാവ് ഉടലിന്റെ സ്പന്ദനങ്ങള് അവസാനമായി അറിഞ്ഞ നിമിഷങ്ങളില് അരികിലിരുന്ന് ഒരിറ്റു ജലം നിന്റെ അധരങ്ങളില് അര്പിക്കുവാന് എനിക്കായില്ല. ബന്ധനങ്ങള് അറുത്ത് നീ പോയപ്പോള് അരുതെന്ന് വിലക്കുവാന് എന്നില് ശബ്ദമുണ്ടായിരുന്നില്ല. കണ്ണ് തുറക്കും മുമ്പേ എന്റെ കരങ്ങളില് നിന്റെ സ്നേഹം ഉണ്ടായിരുന്നു. നിന്നിലൂടെ ഞാന് മണ്ണും മരവും വെയിലും തണലും എണ്ണിയാലൊടുങ്ങാത്ത തിരമാലകളും കണ്ടു. നീ എഴുതിയ വരി കളില് നിന്റെ ഹൃദയാഭിലാഷങ്ങള് ഞാന് അറിഞ്ഞു. ഇനി അവശേഷികുനത് നിന്റെ ഓര്മകളും ഒരു പിടി വെണ്ണീരും മാത്രം !! ഇനി സായന്തനങ്ങള് അനാഥമാകും.. നീ ഇല്ലാത്ത കടലോരങ്ങളും... നിന്റെ പാദങ്ങളെ പ്രണയിച്ച തിരമാലകളും... എന്റെ വിക്കാരങ്ങള് ഇനി ഒരിക്കലും എന്റെ അധരങ്ങളെ ചിരിപ്പിക്കുകയില്ല...എന്റെ കണ്ണുകളെ കരയിപ്പികുകയുമില്ല... ഈ സാഗരത്തിന്റെ അലകള് ഇല്ലാത്ത ആഴങ്ങളില് നിനക്ക് ഉറങ്ങാം... ദുഷിച്ച വായുവോ, കരിഞ്ഞ മരങ്ങളോ, ഇനി നിന്നെ വേദനിപ്പിക്കില്ല !!! -youweez-
എനിക്ക് നഷ്ടമായത് ഞാന് ഏറ്റവും കൊതിയോടെ കണ്ട സ്വപ്നങ്ങളാണ് എന്റെ ആഗ്രഹങ്ങളാണ്, വിശ്വാസങ്ങളാണ് ... ഒരു കുഞ്ഞു കാറ്റ് പോലും ഇക്കിളി പെടുത്തിയിരുന്ന എന്റെ മനസിന്റെ നിഷ്കളങ്കതയാണ് കളങ്കപെട്ട ഈ മനസ്സില് തീരവേദനകള് മാത്രം ബാക്കി വെച്ച് നീ പോയി മറഞ്ഞു എവിടേക് എന്നോ എന്തിനെന്നോ ചോദിക്കുവാന് എന്റെ നാവില് ശബ്ദം ഉണ്ടായിരുന്നില്ല നിന്റെ കണ്ണുകളുടെ പ്രതിഫലനങ്ങളില് നിന്നും ഉള്ളില് പടര്ന്ന നോവ് ഞാന് അറിഞ്ഞു ഈ അനന്ത വിഹായസ്സിനു കീഴില് ഇല കൊഴിഞ്ഞ വൃക്ഷം പോലെ ഇനിയുമൊരു പൂക്കാലത്തിനായി ഞാന് കാത്തിരിക്കുന്നു...
Comments