When I Speak To Myself #3

നിന്‍റെ ആത്മാവ് ഉടലിന്‍റെ സ്പന്ദനങ്ങള്‍ അവസാനമായി അറിഞ്ഞ നിമിഷങ്ങളില്‍ അരികിലിരുന്ന് ഒരിറ്റു ജലം നിന്‍റെ അധരങ്ങളില്‍ അര്‍പിക്കുവാന്‍ എനിക്കായില്ല. ബന്ധനങ്ങള്‍ അറുത്ത് നീ പോയപ്പോള്‍ അരുതെന്ന് വിലക്കുവാന്‍ എന്നില്‍ ശബ്ദമുണ്ടായിരുന്നില്ല.
കണ്ണ് തുറക്കും മുമ്പേ എന്‍റെ കരങ്ങളില്‍ നിന്റെ സ്നേഹം ഉണ്ടായിരുന്നു. നിന്നിലൂടെ ഞാന്‍ മണ്ണും മരവും വെയിലും തണലും എണ്ണിയാലൊടുങ്ങാത്ത തിരമാലകളും കണ്ടു. നീ എഴുതിയ വരികളില്‍ നിന്റെ ഹൃദയാഭിലാഷങ്ങള്‍ ഞാന്‍ അറിഞ്ഞു. ഇനി അവശേഷികുനത് നിന്റെ ഓര്‍മകളും ഒരു പിടി വെണ്ണീരും മാത്രം !!

ഇനി സായന്തനങ്ങള്‍ അനാഥമാകും.. നീ ഇല്ലാത്ത കടലോരങ്ങളും... നിന്‍റെ പാദങ്ങളെ പ്രണയിച്ച തിരമാലകളും...
എന്റെ വിക്കാരങ്ങള്‍ ഇനി ഒരിക്കലും എന്റെ അധരങ്ങളെ ചിരിപ്പിക്കുകയില്ല...എന്റെ കണ്ണുകളെ കരയിപ്പികുകയുമില്ല...

ഈ സാഗരത്തിന്റെ അലകള്‍ ഇല്ലാത്ത ആഴങ്ങളില്‍ നിനക്ക് ഉറങ്ങാം... ദുഷിച്ച വായുവോ, കരിഞ്ഞ മരങ്ങളോ, ഇനി നിന്നെ വേദനിപ്പിക്കില്ല !!!


-youweez-

Comments

Popular posts from this blog

ആശുപത്രിയിലെ അച്ചാച്ചൻ

ആത്മാവിന്റെ നൊമ്പരങ്ങള്‍