When I Speak To Myself

#2


എന്ത് കൊണ്ടാണ് എന്റെ എല്ലാ സ്വപ്നങ്ങളും നിന്നില്‍ അവസാനിക്കുന്നത് ?
ഉള്ളു തുറന്നു കരയുമ്പോള്‍ എവിടെ നിന്നോ നീ എന്നെ അറിയുന്നുണ്ട്  എന്ന് ഞാന്‍ വിശ്വസിക്കുന്നു...
അല്ലെങ്കില്‍ എന്തെ, നീ പോയപ്പോള്‍ എനികെന്റെ എല്ലാ സ്വപ്നങ്ങളും നഷ്ടമായത്?
ഒരുപാട് ചിരിക്കുമ്പോള്‍, ഒരു നല്ല സിനിമ കാണുമ്പോള്‍, മനസ് നോവുമ്പോള്‍, ചുറ്റും ഉള്ളവര്‍ കൈ കോര്‍ത്ത്‌ സല്ലപിക്കുമ്പോള്‍ ... എന്തെ ഏപ്പോഴും എന്റെ കണ്ണുകള്‍ നനയുന്നത് ?
നിന്നെ ജയിക്കാന്‍ എല്ലായിടത്തും തോറ്റു കൊടുത്തു ഞാന്‍ . . എന്നിട്ട് . . എന്നിട്ടും എന്തെ നീ എന്റെതാവാഞ്ഞത് ?

നീ അറിയണം ; പങ്കു വെക്കാന്‍ ഒരായിരം സന്തോഷങ്ങള്‍ എന്റെ ഉള്ളില്‍ ഉണ്ടാവുമ്പോഴും ഞാന്‍ കാത്തിരുന്നത് നിനക്ക് വേണ്ടിയാണെന്ന്. നീ എനിക്ക് ആരാണെന്നു ദൈവത്തിനു പോലും അറിയില്ല... പക്ഷെ  നിനക്ക് അറിയാമായിരുന്നു.. നിന്റെ ഓരോ ഓര്‍മ്മയും എന്റെ നെഞ്ചില്‍ പടര്‍ത്തുന്ന വേദന നിനക്ക് നന്നായി അറിയാമായിരുന്നു... എന്നിട്ടും...

എനിക്ക് എത്തിപിടിക്കാവുന്നതിലും ഒരുപാടകലെയാണ് നീ ഉള്ളതെന്ന് ഞാന്‍ അറിയുന്നു 
അന്ന് ഇനി ഒരിക്കലും തമ്മില്‍ കാണരുതെന്ന് പറഞ്ഞത് എന്റെ നാവു കൊണ്ടായിരുന്നല്ലോ... ഞാന്‍ എന്നോട് ചെയ്ത ഏറ്റവും വലിയ തെറ്റ് ആയിരുന്നു അത്. നിന്റെ സ്നേഹം എനിക്ക് എന്നെന്നേകുമായി നഷ്ടപെട്ട ആ നിമിഷത്തെ ഞാന്‍ കുറെ പഴിച്ചു . നിന്നെ ഞാന്‍ ഒരിക്കലും ശപിചിട്ടില്ല. പഴിച്ചതും ശപിച്ചതും വേദനിപിച്ചതും എന്നെത്തന്നെ ആയിരുന്നു...
അര്‍ഹിക്കാതത് മോഹിച്ചതിനും ഒടുവില്‍ അത് കൈക്കുമ്പിളില്‍ ഉണ്ടായിട്ടും എറിഞ്ഞുടച്ചതിനും ... തെറ്റുകള്‍ എല്ലാം എന്റെതാണ് ...




നിന്റെ സ്വന്തമാവാന്‍ കൊതിചിട്ടില്ലെന്നു ഞാന്‍ നിന്നോട് ഒരു നുണ പറഞ്ഞിരുന്നു... നീ മറ്റൊരാള്‍ക്ക് സ്വന്തമാവുകയാനെന്നു എന്നോട് പറഞ്ഞതും അതുപോലൊരു നുണ ആണെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ? ഒരു പക്ഷെ ഈ നിമിഷതോടോപ്പം ഞാനും ഇല്ലാതയെക്കാം
അല്ലെങ്കില്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ ഞാന്‍ ജീവിചേക്കാം... 
പക്ഷെ, അതെന്നും നിനക്ക് വേണ്ടി ഉള്ള എന്റെ കാത്തിരിപ്പാണ്... 


Comments

Popular posts from this blog

ആത്മാവിന്റെ നൊമ്പരങ്ങള്‍