ആത്മാവിന്റെ നൊമ്പരങ്ങള്‍

അവള്‍ കണ്ണു തുറന്നു...മരണത്തിന്റെ പൃതിധ്വനികള്‍ അകന്നു പോകുന്നത് അവളറിഞ്ഞു. അവള്‍ ഫാത്തിമ...(let us name her so). ആശുപതൃിയിലെ , ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന,ഇരുമ്പഴികള്‍ക്കുള്ളില്‍ ബന്ധിക്കപ്പെട്ട ആ മുറിയി‍ല്‍ അവളെത്തിയിട്ട് 28 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ഇന്നാണ് ഞാന്‍ അവളെ ശൃദ്ധിക്കുന്നത്... ആ മുറിയില്‍ അവളെ കൂടാതെ പതിമൂന്നു പേര്‍ കൂടിയുണ്ട്.അവരെല്ലാം അവള്‍ക്കു മുന്നേ വന്നവരാണ്. ആകാംക്ഷയോടെ അവള്‍ തനിക്കു ചുറ്റുമുള്ളവരെ നോക്കി. പരിചയമുള്ള ഒരു മുഖം പോലും അവള്‍ക്ക് കണ്ടെത്താനായില്ല. നിരാശയോടെ തന്റെ കമ്പിളി പുതപ്പിലേക്ക് അവള്‍ ഉള്‍വലിയാനൊരുങ്ങുമ്പോഴാണ് ഞാനവളുടെയടുത്തെത്തിയത്. ആ വാര്‍ഡിലെ എന്റെ രണ്ടാം ദിനം. അവിടെയുള്ളവരില്‍ എന്റെ പ്രായത്തിലുള്ള ഒരേയൊരാള്‍ ഫാത്തിമയാണ്. അത് കൊണ്ട് ഇന്ന് അവളുടെ കഥ കേള്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു.
പരിചയമില്ലായ്മയോ അതോ ഞാനിട്ടിരുന്ന വെളുത്ത കോട്ടും വെണ്ണീരിന്റെ നിറമുള്ള കുഴലുമൊക്കെ കണ്ടിട്ടോ എന്തോ അവളെനിക്ക് മുഖം തന്നില്ല.നീലയില്‍ കറുത്ത വരകളുള്ള ആ പുതപ്പിനുള്ളില്‍ അവള്‍ വീണ്ടും ഉറക്കം തേടിക്കൊണ്ടിരുന്നു. ഇനിയെന്തു ചെയ്യുമെന്നോര്‍ത്ത്  നില്‍ക്കുമ്പോഴാണ് അവളുടെ ഉമ്മ വന്നത്. വിധിയെ തോല്‍പിക്കുന്ന ഒരു ചിരിയോടെ അവരെന്നെ സ്വീകരിച്ചു. ഫാത്തിമയുടെ ജീവിതത്തിന്റെ വഴിയും വിളക്കുമാണ് ആ ഉമ്മ. അവളുടെ ഏക ബന്ധു. ഫാത്തിമ ഒരു മിടുക്കിയായിരുന്നു. പത്താം തരം വരെ പഠിച്ചു. നന്നായി വായിക്കുമായിരുന്നു അവള്‍.അതു പോലെ നന്നായി എഴുതുകയും ചെയ്യും.പഠിച്ചിരുന്ന കാലത്ത് ഒത്തിരി സമ്മാനങ്ങള്‍ കിട്ടീട്ട്ണ്ട് ഓള്‍ക്ക്...ഉമ്മ പറഞ്ഞു തുടങ്ങിയപ്പോള്‍ അവളും മെല്ലെ പുതപ്പിനു വെളിയില്‍ വന്നു.അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. അവളുടെ വലത്തെ കയ്യില്‍ ഒരു പേന മുറുക്കെ പിടിച്ചിരിക്കുന്നു.
അവളിപ്പോള്‍ എന്നെ നിരീക്ഷിക്കുകയാണ്. ഞാനവളുടെ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചു.പിന്നെ അവളോട് പേരെന്തെന്ന് ചോദിച്ചു.എനിക്കു മാത്രം കേള്‍ക്കാന്‍ പാകത്തില്‍ അവള്‍ പറഞ്ഞു ഫാത്തിമ. അവളെങ്ങനെ ഇവിടെയെത്തി എന്ന ചോദ്യം എന്റെ കണ്ണുകളിലുണ്ടായിരുന്നു. അതിനു അവ്യക്തമായ ഒരു മറുപടി അവളുടെ ഉമ്മ നേരത്തെ തന്നിരുന്നെങ്കിലും അവളില്‍ നിന്നൊരു മറുപടിക്കായി ഞാന്‍ കാത്തുനിന്നു. മെല്ലെ അവള്‍ മനസ്സ് തുറന്നു. അവള്‍ പഠിച്ച സ്കൂളിനെക്കുറിച്ചും കൂ ട്ടുകാരെക്കുറിച്ചും ഉമ്മയെക്കറിച്ചുമൊക്കെ. അതൊക്കെ പറയുമ്പോഴും അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല.വീണ്ടും അവളെന്റെ മുഖത്തേക്ക് നോക്കി. പിന്നെ കയ്യിലിരുന്ന പേന അടച്ചുംതുറന്നും ഇരുന്നു. ഞാന്‍ അവളുടെ അടുത്തിരുന്നു. എന്റെ പുസ്തകത്തിന്റെ ഒരൊഴിഞ്ഞ പേജ് അവള്‍ക്ക് മുന്നില്‍ തുറന്നു വെച്ചു. അതവളെ അസ്വസ്ഥയാക്കി.
"ഇല്ല, ഇനി ഞാനെഴുതില്ല..എനിക്കതിന് കഴിയില്ല..." അതൊരു കീഴടങ്ങലായിരുന്നു. അവളുടെ കഥ എന്താണെന്ന് അറിയണ്ടേ...?
യൗവ്വനത്തിന്റെ ആരംഭത്തില്‍ അവളുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരാള്‍.  അയാളെ നമുക്ക് ഉണ്ണി എന്നു വിളിക്കാം. ഫാത്തിമയെ ഏറെ ഇഷ്ടമായിരുന്നു ഉണ്ണിക്ക്. ഒരു വര്‍ഷത്തോളം അവര്‍ പ്രണയത്തിന്റെ വര്‍ണസുരഭിലമായ ലോകത്ത് സന്തോഷത്തോടെ ജീവിച്ചു. ഉമ്മയുടെ അനുവാദത്തോടെ അവള്‍ ഉണ്ണിയുടെ ഭാര്യയായി. പക്ഷേ വിധി അവള്‍ക്കെതിരായിരുന്നു.ഉണ്ണിയുടെ വീട്ടുകാര്‍ അന്യമതസ്ഥയായ ഫാത്തിമയെ സ്വീകരിക്കാന്‍ തയ്യാറായില്ല. അതില്‍ മനം നൊന്ത് ഉണ്ണി വിഷം കഴിച്ചു മരിച്ചു. അവിടെ അവളുടെ മനസ്സിന്റെ താളം തെറ്റി.
വിധി അവളോട് കാണിച്ച ക്രൂ രതയ്ക്ക്  അവള്‍ പകരം വീട്ടിയത് ഇങ്ങനെയായിരുന്നു...തന്റെയുള്ളിലെ സര്‍ഗവാസനകള്‍ ഇനിയൊരിക്കലും ആരുമറിയില്ലെന്ന് അവള്‍ ശഠിച്ചു. അവള്‍ അവളിലേക്ക് ഒതുങ്ങി.
അവളെന്റെ ഓര്‍മ്മകളെ പിറകോട്ട് നയിച്ചു. മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം എനിക്കു നഷ്ടപ്പെട്ട എന്റെ പ്രണയം, ഞാന്‍ ദൈവങ്ങളെയും മതങ്ങളെയും വെറുത്തു നാളുകള്‍, എല്ലാമുപേക്ഷിച്ച് മരണത്തിന്റെ പടിവാതിലോളം എത്തിയ എന്നെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന ചില നല്ല മനുഷ്യര്‍...അന്നവര്‍ എന്നോട് കാണിച്ച സ്നേഹം നിന്നിലൂ ടെ ഞാന്‍ തിരിച്ചു നല്‍കും...
എന്റെ വാക്കുകള്‍ അവളില്‍ വരുത്തിയ മാറ്റം എനിക്കേറെ ആഹ്ളാദം തരുന്നു. ഇനിയുമെഴുതാമെന്നും അതെനിക്ക് വായിക്കുവാന്‍ തരുമെന്നും അവളെനിക്ക് വാക്ക് തന്നിരിക്കുന്നു. . ഇനിയൊരു സഹോദരിക്കും ഇങ്ങനെ വരാതിരിക്കാന്‍ നീ ഉണര്‍ന്നിരിക്കുക. ഉള്ളിലുള്ള സങ്കടങ്ങളെല്ലാം നീ എഴുതിത്തീര്‍ക്കുക. മനസ്സ് ശാന്തമാക്കുക... നിനക്കു നല്ലതു വരട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു..

iniyenik parayan ullath ningalodaan... Fathimaye pole orupad per namuk chuttum jeevikunund...Pranayam oru paapmanenn viswasikunnavarude samoohathil, jaathiyum mathavum jeevanekal valuthanennu karuthunnavarkidayil avar swasam mutti pidanju marikkukayan... avare rakshikkendath nammude kadamayaan....athinaayi unarnnirikuka!!

Comments

Popular posts from this blog