ഒരു പ്രണയത്തിന്‍റെ അവശേഷിപ്പുകള്‍ ...

എനിക്ക് നഷ്ടമായത് ഞാന്‍ ഏറ്റവും കൊതിയോടെ കണ്ട സ്വപ്നങ്ങളാണ്
എന്‍റെ ആഗ്രഹങ്ങളാണ്, വിശ്വാസങ്ങളാണ് ...
ഒരു കുഞ്ഞു കാറ്റ് പോലും ഇക്കിളി പെടുത്തിയിരുന്ന എന്‍റെ
മനസിന്‍റെ നിഷ്കളങ്കതയാണ്
കളങ്കപെട്ട  ഈ മനസ്സില്‍ തീരവേദനകള്‍  മാത്രം ബാക്കി  വെച്ച്
നീ പോയി മറഞ്ഞു
എവിടേക്  എന്നോ  എന്തിനെന്നോ ചോദിക്കുവാന്‍
എന്‍റെ നാവില്‍  ശബ്ദം ഉണ്ടായിരുന്നില്ല

നിന്‍റെ കണ്ണുകളുടെ പ്രതിഫലനങ്ങളില്‍ നിന്നും
 ഉള്ളില്‍ പടര്‍ന്ന നോവ്‌  ഞാന്‍ അറിഞ്ഞു
ഈ അനന്ത വിഹായസ്സിനു കീഴില്‍ ഇല കൊഴിഞ്ഞ വൃക്ഷം പോലെ
ഇനിയുമൊരു പൂക്കാലത്തിനായി ഞാന്‍ കാത്തിരിക്കുന്നു...

Comments

Popular posts from this blog

ആത്മാവിന്റെ നൊമ്പരങ്ങള്‍