അക്ഷരങ്ങളെ പ്രണയിച്ചു , മരണത്തെയും മരുന്നുകളെയും മനുഷ്യനെയും പറ്റി പഠിച്ചു, മറവിയിലാണ്ടു പോകും മുന്നേ മനസ്സിൽ തോന്നിയതൊക്കെയും മഷി പുരട്ടി വരച്ചിട്ട മായാലോകം
Aristotle :
Get link
Facebook
X
Pinterest
Email
Other Apps
"Anybody can become angry,that is easy; but to be angry with the right person, and to the right degree, and at the right time, and for the right purpose, and in the right way ,that is not within everybody's power, that is not easy "
തുടച്ചു മിനുക്കിയ ആ വരാന്തയിൽ നിരത്തിയിട്ട കസേരകളിൽ പ്രായം ചെന്ന കുറെ മനുഷ്യർ ഇരുന്നു പഴയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കുന്നു . അവർക്കിടയിലിരുന്ന് കൂട്ടിനു വന്ന പുതിയ തലമുറ മൊബൈലിൽ കുത്തി ഇരിക്കുന്നു. മുന്നിലെ ചുമരിൽ ഇടയ്ക്കിടെ തെളിയുന്ന ടോക്കൺ നമ്പറിൽ ഉറ്റു നോക്കികൊണ്ട് ഞാൻ ആ വരിയിലെ അവസാനത്തെ കസേരയിൽ ഇരുന്നു . വല്യച്ചന് കൂട്ട് വന്നതാണ് . കുറച്ചു നാൾ ആയി വയറിൽ ഒരു ചെറിയ വേദനയുണ്ട് .മേലാകെ ഒരു ചൊറിച്ചിലും. പിത്ത സഞ്ചിയിൽ കല്ലോ മറ്റോ ആകുമെന്ന് പറഞ്ഞു പരിശോധനക്കായി കൂട്ടി കൊണ്ടു വന്നതാണ് വല്യച്ചനെ . സ്കാൻ ചെയ്തപ്പോൾ ദേ യൂറിറ്ററിൽ ഒരു മുഴ . കാൻസർ ആണത്രേ . ഉള്ളിൽ ഇത്തിരി ഭയം ഉണ്ടായിരുന്നെങ്കിലും , ഓപ്പറേഷൻ ചെയ്ത് ആ മുഴ എടുത്തു കളഞ്ഞ കൂട്ടത്തിൽ ഭയവും ഓടിപ്പോയി . ഇപ്പൊ പിത്ത സഞ്ചി കൂടെ എടുത്തു കളയാൻ ഉള്ള തീയതി കുറിക്കാൻ ഡോക്ടറെ വന്നതാണ് . ബുക്ക് ചെയ്ത സമയം കഴിഞ്ഞിട്ടിപ്പോ രണ്ടു മണിക്കൂർ ആയി . മറ്റു രോഗികളോട് ക്യാന്സറിനെ നേരിട്ട കഥകൾ പറഞ്ഞു വല്യച്ഛൻ സമയം പോയതൊന്നും അറിഞ്ഞിട്ടില്ല . ഞാൻ ആണെങ്കിൽ ചായ കുടിക്കാൻ സ്ഥലം നോക്കി ചുറ്റിനും കണ്ണോടിച്ചു കൊണ്ടിരുന്നു . ...
I was in a world of illusions and there was only you and me you smile , i too you cry, i console you ride, i come along You thank, i smile You fall, i lift you up I can assure your happiness even when i was burning inside! From the day we met From the day we held hands And shared smiles I was in love!!! Youweez
Comments