ഞാന്‍ ...

ഞാന്‍ ആരാണ് ? എന്താണ്? 
എങ്ങനെയാണ്? എവിടെയാണ്? 
ഒന്നുമെനിക്കറിയില്ല ... എങ്കിലും...
ഞാന്‍, എവിടെയോ ജനിച്ചു,
അവിടെതന്നെ ജീവിച്ചു,
അവിടെ നിന്ന് മരിച്ചു...
ഞാന്‍, മാസങ്ങള്‍ കൊണ്ട് ജനിച്ചു
വര്‍ഷങ്ങളോളം ജീവിച്ചു... എങ്കിലും...
ഒരു നിമിഷം കൊണ്ട് മരിച്ചു.

ഞാന്‍, എന്‍റെ ഇഷ്ടമില്ലാതെ ജനിച്ചു
ജനിച്ചതിനാല്‍ ജീവിച്ചു,
ജീവിച്ചതിനാല്‍ മരിച്ചു...
ഞാന്‍ ജനിച്ചു പോയതിന്റെ ദുഖം പേറി
ജീവിതത്തിന്‍റെ വഴികളിലൂടെ 
മരണത്തിലേക്ക് യാത്ര ചെയ്തു... 
ആ യാത്ര, അത് വര്‍ഷങ്ങള്‍ നീണ്ടു...
പൈതലില്‍ നിന്ന് പിതാവായും 
പുത്രനായും പൌത്രനായുമുള്ള യാത്ര...
ഒരിക്കലും പിന്തിരിയാത്ത യാത്ര
ഒടുവില്‍ മരണത്തിന്‍റെ പടിവാതില്‍ക്കല്‍  എത്തിയപ്പോള്‍ 
അറിയാതെ ഓര്‍ത്തുപോയി ... 
ഞാന്‍ എന്ത് നേടി? 
 അവശേഷിക്കുന്നത് ഈ ചോദ്യം മാത്രം...
ഉത്തരം എനിക്കറിയില്ല 
ആര്‍ക്കും അറിയില്ല 
അറിഞ്ഞിട്ടു കാര്യവും ഇല്ല 
അത് ഒരു പക്ഷെ ഇതിലും വലിയ 
ചോദ്യ ചിഹ്നങ്ങള്‍ ആയിരിക്കാം....


Comments

Anonymous said…
vattayo???
Youweez said…
ith ipo ezhuthyathalla... kure munne vattaayapol ezhuthyatha... :)

Popular posts from this blog

ആത്മാവിന്റെ നൊമ്പരങ്ങള്‍