അവള് കണ്ണു തുറന്നു...മരണത്തിന്റെ പൃതിധ്വനികള് അകന്നു പോകുന്നത് അവളറിഞ്ഞു. അവള് ഫാത്തിമ...(let us name her so). ആശുപതൃിയിലെ , ആരും കടന്നു ചെല്ലാന്‍ മടിക്കുന്ന,ഇരുമ്പഴികള്‍ക്കുള്ളില്‍ ബന്ധിക്കപ്പെട്ട ആ മുറിയില്‍ അവളെത്തിയിട്ട് 28 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു... ഇന്നാണ് ഞാന്‍ അവളെ ശൃദ്ധിക്കുന്നത്... ആ മുറിയില്‍ അവളെ കൂടാതെ പതിമൂന്നു പേര് കൂടിയുണ്ട്.അവരെല്ലാം അവള്‍ക്കു മുന്നേ വന്നവരാണ്. ആകാംക്ഷയോടെ അവള് തനിക്കു ചുറ്റുമുള്ളവരെ നോക്കി. പരിചയമുള്ള ഒരു മുഖം പോലും അവള്‍ക്ക് കണ്ടെത്താനായില്ല. നിരാശയോടെ തന്റെ കമ്പിളി പുതപ്പിലേക്ക് അവള് ഉള്വലിയാനൊരുങ്ങുമ്പോഴാണ് ഞാനവളുടെയടുത്തെത്തിയത്. ആ വാര്‍ഡിലെ എന്റെ രണ്ടാം ദിനം. അവിടെയുള്ളവരില്‍ എന്റെ പ്രായത്തിലുള്ള ഒരേയൊരാള്‍ ഫാത്തിമയാണ്. അത് കൊണ്ട് ഇന്ന് അവളുടെ കഥ കേള്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. പരിചയമില്ലായ്മയോ അതോ ഞാനിട്ടിരുന്ന വെളുത്ത കോട്ടും വെണ്ണീരിന്റെ നിറമുള്ള കുഴലുമൊക്കെ കണ്ടിട്ടോ എന്തോ അവളെനിക്ക് മുഖം തന്നില്ല.നീലയില്‍ കറുത്ത വരകളുള്ള ആ പുതപ്പിനുള്ളില്‍ അവള് വീണ്ടും ഉറക്കം തേടിക്കൊണ്ടിരുന്നു. ഇനിയെന്തു ചെയ്യുമെന്നോര്‍ത്ത് നില്‍ക്കുമ്പോഴാണ
Comments
"Time doesn't wait for anybody,
then why should we wait for the right time?
No time is bad for the right thing!"